യുഎഇയിൽ വിവിധയിടങ്ങളിൽ മഴ; വിവിധ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട്

രാജ്യത്ത് എല്ലായിടങ്ങളിലും യെല്ലോ അലെര്‍ട്ടും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിൽ വിവിധയിടങ്ങളിൽ മഴ; വിവിധ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട്

അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്‍ച രാവിലെ മുതല്‍ മഴ തുടരുന്നും. രാജ്യത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് എല്ലായിടങ്ങളിലും യെല്ലോ അലെര്‍ട്ടും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.}
 

റാസല്‍ഖൈമയിലെ താഴ്‍വരകളില്‍ മഴവെള്ളം ഒഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു. ദുബൈയില്‍ എക്സ്പോ വേദിയിലും അല്‍ മക്തൂം വിമാനത്താവള പരിസരത്തും മഴ ലഭിച്ചു. അല്‍ ഐന്‍, അല്‍ ദഫ്‍റ, അബുദാബിയില്‍ അല്‍ മുഷ്‍രിഫ്, ഫുജൈറ അന്താരാഷ്‍ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.
 

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മോശം കാലാവസ്ഥ തുടരുന്ന സമയത്ത് ജലാശയങ്ങളിലും പര്‍വത പ്രദേശങ്ങളിലും താഴ്‍വരകളിലും പോകരുതെന്ന് ദുബൈ പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗപരിധി പാലിക്കുകയും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായത്ര അകലം പാലിച്ച് അതീവ ജാഗ്രതയോടെ വാഹനം ഓടിക്കുകയും വേണം. ഞായറാഴ്‍ച രാത്രി ഒന്‍പത് മണി വരെ കടല്‍ പ്രക്ഷുബ്‍ധമായിരിക്കും. ആറടി വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.