കാസർകോട് ജില്ലയിൽ പൊതു പരിപാടികൾ അനുവദനീയമല്ല ; നിശ്ചയിച്ച പരിപാടികൾ മാറ്റി വെക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയിൽ  ജനുവരി 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചാത്തലത്തിലാണ്  ദുരന്ത നിവാരണ നിയമം  സെക്ഷൻ26, 30, 34 പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടത്.

കാസർകോട് ജില്ലയിൽ പൊതു പരിപാടികൾ അനുവദനീയമല്ല ; നിശ്ചയിച്ച പരിപാടികൾ മാറ്റി വെക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം.
.  ജില്ലയിൽ  ജനുവരി 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചാത്തലത്തിലാണ്  ദുരന്ത നിവാരണ നിയമം  സെക്ഷൻ26, 30, 34 പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടത്.