സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു; സംസ്കാരം നാളെ തൃശ്ശൂരിൽ

സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു; സംസ്കാരം നാളെ തൃശ്ശൂരിൽ

തൃശൂർ: സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ.