മന്‍സൂറിന്റെ കൊലക്ക് പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്; രാഷ്ട്രീയ കൊലയെന്ന് സ്ഥിരീകരിച്ച് പോലീസും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മന്‍സൂറിന്റെ കൊലക്ക് പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്; രാഷ്ട്രീയ കൊലയെന്ന് സ്ഥിരീകരിച്ച് പോലീസും

കണ്ണൂര്‍(www.kasaragodtimes.com 07.04.2021): കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര്‍ ഇളങ്കോ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പേര് ചോദിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പറയുന്നു. ഇരുപതംഗ ഡിവൈഎഫ്‌ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന്‍ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്സിന്‍ ട് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്. കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിന്‍്റെ പിതാവ് അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.
കൊലപ്പെട്ട മന്‍സൂറിന്‍്റെ സഹോദരന്‍ മുഹ്സിന്‍ 150-ാം നമ്ബര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നാലെ കടവത്തൂര്‍ ഭാഗത്തെ 150,149 ബൂത്തുകളില്‍ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഈ ആക്രമണത്തിനിടെ മുഹ്സിന്‍്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കേറ്റു. മന്‍സൂറിന്‍്റെ കൊലയില്‍ പ്രതിഷേധിച്ച്‌ കൂത്തുപറമ്ബില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.