പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു

തിരുവനന്തപുരം: (www.kasaragodtimes.com 05.05.2021) കോവിഡ് ബാധയെ തുടര്‍ന്ന് പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി അന്തരിച്ചു. 88 വയസ്സായിരുന്നു.

തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. 1957ല്‍ കാട്ടാക്കട ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാല്‍വേഷന്‍ ആര്‍മി സ്കൂളിലും ജോലിചെയ്തു. 1988-ല്‍ വിരമിച്ചു.

ആര്‍.നാരായണപ്പണിക്കരുടെ ജീവചരിത്രം, ചട്ടമ്ബിസ്വാമികളുടെ ജീവചരിത്രം കുട്ടികള്‍ക്കുവേണ്ടി വിക്രമാദിത്യകഥകള്‍ തുടങ്ങി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭക്രാനംഗല്‍ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയില്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് കെ.വി തിക്കുറിശ്ശി.

ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവര്‍ത്തനമാണ് ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം.

കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീതഅക്കാദമി എന്നിവയില്‍ അംഗമായിരുന്നു. അഞ്ച് കൊല്ലം മുന്‍പ് ദേവീഭാഗവതത്തിന്റെ ഗദ്യവിവര്‍ത്തനം അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് മഹാഭാഗവതത്തിന്റെ പദാനുപദ വിവര്‍ത്തനം നടത്തിയത്.