പി.എം.എ.വൈ - നഗരം - ലൈഫ് പദ്ധതി :കാഞ്ഞങ്ങാട് നഗരസഭ ഭവന നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കി; 287 ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു വിതരണം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭയിലെ 1078 ഗുണഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. കാഞ്ഞങ്ങാട് നഗരസഭ പി.എം.എ.വൈ - നഗരം - ലൈഫ് പദ്ധതിയുടെ ഭാഗമായി 287 ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു നല്‍കി. ഗുണഭോക്താക്കള്‍ക്ക് 40,000 രൂപ വീതം ആദ്യ ഗഡു അനുവദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ പെടുത്തി കാഞ്ഞങ്ങാട് നഗരസഭ ഇതിനകം 870 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. അതില്‍ 800 വീടുകള്‍ മുഴുവനും പൂര്‍ത്തീകരിച്ചു. 70 വീടുകളുടെ നിര്‍മ്മാണം നടന്നു വരികയാണ്. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ലത, പി.അഹമ്മദലി, കെ.വി.മായ കുമാരി, കൗണ്‍സിലര്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, ടി.വി.സുജിത്ത് കുമാര്‍, എ.കെ.ലക്ഷമി, എ.പ്രഭാവതി, ടി.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.