കാര്‍ഷിക നിയമഭേദഗതി കര്‍ഷക നന്മയ്ക്ക്'; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാര്‍ഷിക നിയമഭേദഗതി കര്‍ഷക നന്മയ്ക്ക്'; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

ദില്ലി(www.kasaragodtimes.com 29.11.2020): കാര്‍ഷിക നിയമഭേദഗതി കര്‍ഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണ്. അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നു. പുതിയ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിനെ അറിയിക്കാമെന്ന് നരേന്ദ്രമോദി അറിയിച്ചു. ഉത്പന്നങ്ങള്‍ക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച്‌ കര്‍ഷകരും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങളിലെ അയവ് ഗുരുതരമാണെന്നും വാക്സിന്‍ ഉത്പാദനം ശക്തമായി മുന്‍പോട്ട് പോകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.