പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെത് സിപിഎം ആസൂത്രിത കൊലപാതകം പികെ കുഞ്ഞാലിക്കുട്ടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെത് സിപിഎം ആസൂത്രിത കൊലപാതകം പികെ കുഞ്ഞാലിക്കുട്ടി

കണ്ണൂർ(www.kasaragodtimes.com 07.04.2021): പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലീഗുകാർ ഈ ദിവസം ഓർത്തുവെക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അനുവദിച്ചില്ല. രക്തം വാർന്നാണ് ലീഗ് പ്രവർത്തകൻ മരിച്ചത്.

സിപിഎമ്മും അവരുടെ പ്രവർത്തകരും ചേർത്ത് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരിൽ ലീഗ് പ്രവർത്തകനു നേരെ ആക്രമണമുണ്ടായത്. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സി.പി.എം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലീംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.