എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ നടക്കും.
എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയം അടുത്ത മാസം ആദ്യം മുതല്‍ ആരംഭിക്കും. പളസ്ടു മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. മൂല്യ നിര്‍ണയത്തിനെത്തുന്ന അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കും. പി.എസ്.സി അഡ്വാന്‍സ്ഡ് മെമ്മോ ഓണ്‍ലൈനായി നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.