എളിമയും, കരുണയും, സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി.റസാഖ്: സി.ടി.അഹമ്മദ് അലി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എളിമയും, കരുണയും, സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി.റസാഖ്: സി.ടി.അഹമ്മദ് അലി

കാസർകോട്: എളിമയും,പക്വതയും കരുണയും,സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി.അബ്ദുൽ റസാഖ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു.സാമൂഹ്യ , മത, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പുറമെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നിയമസഭാ അംഗം എന്നീ നിലകളിൽ നൈപുണ്യം തെളിയിച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. അവശരോടും, നിരാലംബരോടും ആഭിമുഖ്യം പുലർത്തി പൊതു പ്രവർത്തനം സേവനമാക്കി സാമൂഹ്യ പ്രവർത്തകർക്ക് മാതൃകയായി ജീവിതം സമർപ്പിച്ച വ്യക്തിയാണ്. മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എ.എം. കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു. 
ജില്ല പ്രസിഡൻ്റ് ടി.ഇ. അബ്ദുല്ല,ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ പ്രസംഗിച്ചു.
ബഷീർ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മൂസാബി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, 
ഇ.അബൂബക്കർ, കെ.എം. ബഷീർ, ഇ.ഐ.ജലീൽ, ഹാരിസ്ചൂരി, ബദുറുദ്ധീൻ താഷിം,ഹമീദ് ബെദിര, നാസർ ചായിൻ്റെടി,
അസീസ് കളത്തൂർ,
സഹീർ ആസിഫ്,അനസ് എതിർത്തോട്, ഇർഷാദ് മെഗ്രാൽ, എ.അഹമ്മദ് ഹാജി,മുത്തലിബ് പാറക്കെട്ട്, സി.എ. അബ്ദുല്ല കുഞ്ഞി,
അഷ്റഫ് ഇടനീർ, കലാഭവൻ രാജു, അഡ്വ: വി.എം.മുനീർ,കാദർ ബദ്രിയ, സി.എ.സൈമ, പി.ബി.ഷഫീക്ക്, ബീഫാത്തിമ്മ ഇബ്രാഹിം, സിദ്ധീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര,റഫീഖ് വിദ്യാനഗർ,ഷാനിഫ് എതിർത്തോട്, ഷക്കീല മജീദ്,സാഹിറ മജീദ്, സംബന്ധിച്ചു.