റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്ക്: യഹ് യ തളങ്കര; മഞ്ചേശ്വരത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കാന്‍ ശ്രദ്ധ ചെലുത്തിയ കേരളം ദര്‍ശിച്ച ഏറ്റവും മികച്ച നിയമസഭാസാമാജികരില്‍ ഒരാള്‍:പി കെ ഫിറോസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്ക്: യഹ് യ തളങ്കര; മഞ്ചേശ്വരത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കാന്‍ ശ്രദ്ധ ചെലുത്തിയ കേരളം ദര്‍ശിച്ച ഏറ്റവും മികച്ച നിയമസഭാസാമാജികരില്‍ ഒരാള്‍:പി കെ ഫിറോസ്

ദുബൈ(www.kasaragodtimes.com 25.10.2020): പൊതുജീവിതം മുഴുവനും പാവങ്ങളുടെ കണ്ണീരൊപ്പാനും അശരണർക്ക് അത്താണിയാവാനും പ്രയത്നിച്ച റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

മുൻ മഞ്ചേശ്വരം എം എൽ എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന മർഹൂം പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ രണ്ടാം ചരമവാർഷികത്തിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സൂം ആപ്പ് വഴി നടത്തിയ ഓൺലൈൻ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എൽ എ ആയിരിക്കെ മഞ്ചേശ്വരത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കാൻ ശ്രദ്ധ ചെലുത്തിയ റദ്ദുച്ച കേരളം ദർശിച്ച ഏറ്റവും മികച്ച നിയമസഭാസാമാജികരിൽ ഒരാളായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അനുസ്മരിച്ചു. 

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മഹ്മൂദ് ഹാജി പൈവളികെ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.

 

എം.സി ഖമറുദ്ദീൻ എം എൽ എ, ഇബ്രാഹിം എളേറ്റിൽ, ടി എ മൂസ, എം അബ്ബാസ്, എ കെ എം അഷ്‌റഫ്, അഷ്‌റഫ് കർള, എ കെ ആരിഫ്, പി ബി ഷഫീഖ്, ഹംസ തൊട്ടിയിൽ, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, ഹനീഫ് കൽമാട്ട, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, ഫൈസൽ മൊഹ്സിൻ, റസാഖ് അയ്യൂർ, ഇർഷാദ് മൊഗ്രാൽ, മൻസൂർ മർത്യ, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാം വാതുക്കൽ, ഷബീർ കൈതക്കാട്, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീൻ കെ എം മൊഗ്രാൽ, മുനീർ ബേരികെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ പ്രസംഗിച്ചു. ഹസ്സൻ കുദുവ, അഷ്‌റഫ് ഷേണി എന്നിവർ അനുസ്മരണ ഗാനാലാപനം നടത്തി. സകീർ കുമ്പള, സെഡ് എ മൊഗ്രാൽ, ഷബീർ കിഴൂർ, ബഷീർ പള്ളിക്കര, സത്താർ ആലമ്പാടി, ബി എം മുസ്തഫ, ഗോൾഡൻ റഹ്മാൻ, അഡ്വ. കരീം പൂന, റസാഖ് കലേട്ടി, മൊയ്‌ദീൻ ബായാർ, അബ്ബാസ് ബദ്‌രിയ നഗർ, ഹാരിസ് പാവൂർ, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, സാദിഖ് ചിനാല, ഹാഷിം മഠത്തിൽ, ജംഷീർ മൊഗ്രാൽ, സകരിയ അട്ക്ക, ജബ്ബാർ ബൈദല, സലിം സന, അഷ്‌റഫ് ഷേണി, അഷ്‌റഫ് ഉളുവാർ, റസാഖ് പാത്തൂർ, മുസ്തഫ പാനങ്കൈ, അബ്ബാസ് മീഞ്ച, മൻസൂർ ആനക്കൽ, അസീസ് സാഗ്, മുനീർ ഉറുമി, ഇബ്രാഹിം നൽക, റസാഖ് ബന്തിയോട്, അഷ്‌ഫാഖ്‌ കറോഡ, ഇബ്രാഹിം ബാജൂരി, മുഹമ്മദ് കളായി, ഫൈസൽ കടമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.