യാത്രക്കാരിക്ക് അസ്വസ്ഥത: കണ്ണൂരിൽ നിന്ന് പറന്ന വിമാനം മംഗളുരു വിമാനത്താവളത്തിൽ ഇറക്കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യാത്രക്കാരിക്ക് അസ്വസ്ഥത: കണ്ണൂരിൽ നിന്ന് പറന്ന വിമാനം മംഗളുരു വിമാനത്താവളത്തിൽ ഇറക്കി

 

മംഗളുരു : വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് ഷാർജയിലേക്കുള്ള പറന്ന എയർ ഇന്ത്യ എക്‌സ്പ്രസ് നമ്പർ NO-IX 745 മംഗളുരു എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. വിമാനത്തിലെ യാത്രക്കാരിയായ ഒരു സ്ത്രീക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ്  വിമാനം ലാൻഡ് ചെയ്യാൻ നിർബന്ധിതരാക്കിയത്. വിമാനത്തിന്റെ പാത വഴിതിരിച്ചുവിട്ട് 10.02ന് മനഗളുരു വിമാനത്താവളത്തിൽ ഇറക്കിയത്. യുവതിയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11.28ന് വിമാനം വീണ്ടും ഷാർജയിലേക്ക് പറന്നു.