യാത്രക്കാരന് നെഞ്ച് വേദന; ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്കുളള വിമാനം പാകിസ്ഥാനില്‍ ഇറക്കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യാത്രക്കാരന് നെഞ്ച് വേദന; ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്കുളള വിമാനം പാകിസ്ഥാനില്‍ ഇറക്കി

കറാച്ചി:(www.kasaragodtimes.com 02.03.2021) ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

ഹബീബ് ഉര്‍ റഹ്‌മാന്‍ എന്ന യാത്രക്കാരനാണ് വിമാനത്തില്‍വെച്ച്‌ മരിച്ചത്. മരിച്ചിരിക്കുന്ന യാത്രക്കാരന്‍. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരന്‍ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്ന് ലക്നൌവിലേക്കു പോയി ഇന്‍ഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് നെഞ്ചുവേദനയുണ്ടെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനം ലാന്‍ഡ് ചെയ്യാന്‍ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ വിമാനം ഇറങ്ങുന്നതിന് മുമ്ബ് 67 കാരനായ ഹബീബ്-ഉര്‍-റഹ്മാന്‍ എന്ന യാത്രക്കാരന്‍റെ മരണം സംഭവിച്ചു.

യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതായി പാകിസ്ഥാന്‍ ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരന്‍റെ മോശം ആരോഗ്യനില കണക്കിലെടുത്ത് കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനം ഇറങ്ങാന്‍ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു, വിമാനം ശുചിത്വവത്കരിക്കാന്‍ പൈലറ്റ് കറാച്ചി വിമാനത്താവള അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അഭ്യര്‍ത്ഥന സ്വീകരിച്ചില്ലെന്ന് ലഖ്‌നൗ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

'യാത്രക്കാരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറക്കി. അതിനുശേഷം വിമാനം ശുചിയാക്കിയ ശേ,മാണ് ലഖ്‌നൗവിലേക്ക് തിരിച്ചത്. യാത്രക്കാരന്‍റെ മോശം ആരോഗ്യനിലയെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് 6 ഇ 1412 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. നിര്‍ഭാഗ്യവശാല്‍ യാത്രക്കാരനെ രക്ഷിക്കാനായില്ലെന്നും വിമാനത്താവള മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ മരിച്ചതായി സ്ഥിരീകരിച്ചു'- ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.