പാണത്തൂർ ബസ്സപകടം; ബസോടിച്ചത് മരിച്ച ഡ്രൈവറല്ലെന്ന് പൊലീസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാണത്തൂർ ബസ്സപകടം; ബസോടിച്ചത് മരിച്ച ഡ്രൈവറല്ലെന്ന് പൊലീസ്

കാഞ്ഞങ്ങാട് (www.kasaragodtimes.com 19.01.2021): പാണത്തൂർ പരിയാരത്ത് ഏഴു പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസോടിച്ചത് മരിച്ച ഡ്രൈവറല്ലെന്ന് പൊലീസിന് വിവരം ലഭിച്ചു. അപകടത്തിൽ മരിച്ച കർണാടക ബണ്ട്വാളിലെ ശശിധര പൂജാരിയാണ് ബസോടിച്ചതെന്നായിരുന്നു അപകട ദിവസം ചിലർ മൊഴി നൽകിയത്. ഈ മൊഴിയെത്തുടർന്ന് അപകടത്തിൽ മരിച്ച ശശിധര പൂജാരിക്കെതിരെ രാജപുരം പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 
രാജപുരം പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ ദുരന്തത്തെക്കുറിച്ച് നടക്കുന്ന പ്രത്യേക അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ട ബസോടിച്ചത് ശശിധര പൂജാരിക്ക് പകരം മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്. ഗുരുതരമായി പരുക്കേറ്റ് പുത്തൂരിലെ ആസ്പ്രതിയിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്നയാളാണ് അപകട സമയത്ത് ബസോടിച്ചതെന്നാണ് വിവരം. ബസ് കമ്പനി നിയോഗിച്ച യഥാർത്ഥ ഡ്രൈവർ മരിച്ച ശശിധര പൂജാരിയാണെന്നിരിക്കെയാണ് അപകട സമയത്ത് മറ്റൊരാളാണ് ബസോടിച്ചതെന്ന വിവരം പുറത്തുവന്നത്.