പാണത്തൂര്‍ ബസ് അപകടം: അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാണത്തൂര്‍ ബസ് അപകടം: അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

കാഞ്ഞങ്ങാട്(www.kasaragodtimes.com 03.01.2021 sunday)​: കാസര്‍കോട്​ പാണത്തൂരില്‍ വിവാഹ ബസ് വീടിന്​ മുകളില്‍​ മറിഞ്ഞ്​ കുട്ടിയടക്കം അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. കര്‍ണ്ണാടക ഈശ്വരമംഗലത്തു നിന്ന്​ വന്ന ബസാണ്​ പാണത്തൂര്‍ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഒരു കുട്ടിയും രണ്ട് സ്ത്രീകളും പുരുഷനുമാണ് മരിച്ചതെന്നാണ്​ വിവരം. ഇവരെ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ബസിനടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്​. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. ബസ്സില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടു. ആറുപേരുടെ നില അതീവ ഗുരുതരമാണ്​. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.