ടെക്‌സസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ടെക്‌സസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

ടെക്സസ്(www.kasaragodtimes.com 09.04.2021): അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ ​​ഗുരുതരമായി പരിക്കേറ്റു. വെടിവെപ്പിനെ മഹാമാരിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ആക്രമണം നടന്നത്. ഇത്തരം സന്ദർഭങ്ങളെ മറികടക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.  ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നാല് പേർക്ക് വെടിവെപ്പിൽ ​​ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ബ്രയാൻ പൊലീസ്ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കയിൽ ഓരോ വർഷവും വെടിവെപ്പിൽ 40000 ഓളം പേർ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊളറാഡോയിലെയും ജോർജിയയിലെയും കാലിഫോ‍ർണിയയിലെയും വെടിവെപ്പിന് പിന്നാലെയാണ് ടെക്സസിലെയും വെടിവെപ്പ്.