രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് മൊത്തം കേസുകള്‍ 21 ആയി ഉയര്‍ന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് മൊത്തം കേസുകള്‍ 21 ആയി ഉയര്‍ന്നു

ജയ്‌പൂര്‍: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ (Rajasthan) ഒമ്ബത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 17 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും കഴിഞ്ഞ മാസം 25- നാണ് കുടുംബം ഇന്ത്യയില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവര്‍ ജയ്‌പൂരിലെത്തിയത്.

ഇന്നലെ മഹാരാഷ്ട്രയിലെ ഏഴ് പേര്‍ക്കും ഡല്‍ഹിയിലെ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പിംപരി ചിഞ്ച്വാഡിലെ ആറ് പേര്‍ക്കും പൂണെയിലെ ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതോടെ മൊത്തം കേസുകള്‍ എട്ടായി ഉയര്‍ന്നു. നേരത്തെ ഡോംബിവ്‌ലിയിലെ ഒരാള്‍ക്കും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരും മറ്റ് മൂന്ന് പേര്‍ ഇവരുമായി അടുത്തിടപഴകിയവരുമാണ്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് എത്തിയ വ്യക്തിക്കാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.