കര്‍ണാടകയിലെ നേഴ്‌സിങ് കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കര്‍ണാടകയിലെ നേഴ്‌സിങ് കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി

 ബം​ഗളൂരു(www.kasaragodtimes.com 12.05.2021): ലോക്ക്ഡൌണിനെ തുടര്‍ന്ന് കര്‍ണാടക തുംകൂരുവിലെ നേഴ്‌സിങ് കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. കേരളവും കര്‍ണാടകവും സമ്ബൂര്‍ണമായും അടച്ചിട്ടതോടെ ശ്രീദേവി കോളേജ് ഓഫ് നേഴ്‌സിങ് അധികൃതര്‍ 25വിദ്യാര്‍ത്ഥിനികളെ മടങ്ങാന്‍ അനുവദിക്കാത്തത്  കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സഹായാഭ്യര്‍ത്ഥിച്ച്‌ പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ തങ്ങളെ നിര്‍ബന്ധിച്ച്‌ ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു
നിരവധി പേര്‍ക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേര്‍ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സര്‍വകലാശാല സര്‍ക്കുലറുണ്ടെന്നാണ് കോളേജധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കുലര്‍ പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഓഫ് ലൈന്‍ ക്ലാസുകള്‍ നടത്താവൂ. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്.