ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും

എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണായ നോക്കിയ ജി 300 (Nokia G300) പുറത്തിറക്കി. മികച്ച ഡിസൈന്‍, സ്നാപ്ഡ്രാഗണ്‍ 400 സീരീസ് ചിപ്സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗാണ് സവിശേഷത. ഈ ഫോണില്‍ ഒരു വേരിയന്റ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിലയാവട്ടെ ഏകദേശം 15,000 രൂപയാണ്. 

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റാണിത്. ഇത് ഗ്രേ നിറത്തില്‍ ലഭ്യമാകും, ഒക്ടോബര്‍ 19 മുതല്‍ യുഎസില്‍ വില്‍പ്പനയ്ക്കെത്തുമെങ്കിലും ഇന്ത്യന്‍ ലോഞ്ചിനെക്കുറിച്ച് ഒരു വിവരവുമില്ല. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 പ്രോസസറുമായാണ് ഈ 6.52 ഇഞ്ച് HD+ (720 x 1600 പിക്‌സല്‍) ഡിസ്‌പ്ലേ 20: 9 വീക്ഷണ അനുപാതത്തോടുകൂടിയ ഫോണ്‍ വരുന്നത്. ആന്‍ഡ്രോയിഡ് 11 ലാണിത് പ്രവര്‍ത്തിക്കുന്നത്.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്, അതില്‍ f/1.8 അപ്പര്‍ച്ചര്‍ ഉള്ള 16എംപി പ്രൈമറി സെന്‍സര്‍, 5 എംപി അള്‍ട്രാ വൈഡ് ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 8 എംപി സെന്‍സര്‍ ഉണ്ട്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. 

മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വിപുലീകരിക്കാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5G, 4G LTE, Wi-Fi 802.11ac, Bluetooth v5, GPS/ A-GPS, NFC, USB Type-C, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും 4,470 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഇത് ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 ന് അനുയോജ്യമാണ്.