ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അവസരം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അവസരം

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഹജ്ജിന് വിദേശ ഹാജിമാര്‍ക്ക് അനുമതിയില്ല. സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാത്രമാണ് ഹജ്ജിന് അനുമതിയുണ്ടാവുക. 60,000 പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി. ഹജ്ജ് വിഷയത്തില്‍ സൗദി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.