നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു, ഇത് നാലാം ഊഴം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു, ഇത് നാലാം ഊഴം

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്തിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും, രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ഒരു വനിത ബിഹാറില്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത്.

14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗള്‍ പാണ്ഡെയും രാംപ്രീത് പാസ്വാനും സത്യപ്രതിജ്ഞ ചെയ്തു.മേവാലന്‍ ചൗധരി, ഷീല മണ്ഡല്‍, വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി എന്നിവരാണ് ജെഡിയുവില്‍ നിന്ന് മന്ത്രി സഭയിലെത്തിയത്.