'വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട് ' നന്ദിഗ്രാമിലെ പരാജയത്തില്‍ മമത സുപ്രിംകോടതിയിലേക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട് ' നന്ദിഗ്രാമിലെ പരാജയത്തില്‍ മമത സുപ്രിംകോടതിയിലേക്ക്

പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ അട്ടിമറി വിജയം നേടിയെങ്കിലും നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മമതാ ബാനര്‍ജി. '

“നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതിനെതിരെ കോടതിയെ സമീപിക്കും' .” മമത പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ നന്ദിഗ്രാം മമത പിടിച്ചെടുക്കുമെന്ന സൂചനകള്‍ ഉണ്ടായെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു. അതെ സമയം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് മമത പറഞ്ഞിരുന്നു. റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രസേനയ്ക്ക് എതിരെ മമത നടത്തിയ പരാമര്‍ശത്തില്‍ തെര . കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച്‌ പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയും കമ്മീഷന്‍ സ്വീകരിച്ചിരുന്നു .

'ബംഗാളിന് വേണ്ടത് സ്വന്തം മകളെയാണ്' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് വികസന നേട്ടങ്ങളെക്കാള്‍ ബിജെപിയുടെ വെല്ലുവിളികളെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്. അതെ സമയം പശ്ചിമ ബംഗാളിലെ വന്‍ വിജയത്തേക്കാള്‍ നന്ദിഗ്രാമിലെ പരാജയം മമതയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത് . നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. 78 സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ ഇടത് മുന്നണിയും വിജയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1200 വോട്ടിനാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയിച്ചത്.