മൈ ക്ലബ് ട്രേഡേഴ്‌സ് മണി ചെയിന്‍ തട്ടിപ്പ് :രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മൈ ക്ലബ് ട്രേഡേഴ്‌സ് മണി ചെയിന്‍ തട്ടിപ്പ് :രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കാസർകോട്(www.kasaragodtimes.com 15.05.2021) മഞ്ചേശ്വരത്തെ മണി ചെയിൻ തട്ടിപ്പിൽ രണ്ടു.പേർ കൂടി അറസ്റ്റിൽ. കാസർകോട് സ്വദേശികളാണ് പിടിയിലായത്. കമ്പനി ഡയറക്ടർമാരായ രണ്ടു കോഴിക്കോട് സ്വദേശികൾ ഉള്പടെ കേസിൽ ഇത് വരെ 5 പേർ പിടിയിലായി. അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

മൈ ക്ളബ് ട്രേഡേഴ്‌സ് എന്ന പേരിലാണ് ജനങ്ങലിൽ നിന്നും പണം പിരിച്ചു തട്ടിപ്പ് നടത്തിയ കാസർകോട് ചെങ്കളയിലെ ജലാലുദീൻ, നെല്ലിക്കട്ടയിലെ അബ്ദുൽ മൻസിഫ് എന്നിവരാണ് അറസ്റ്റിലായത്.  നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ന്റെ പേരിൽ വൻ തുക കമ്മീഷൻ ഇനത്തിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്.സംഘത്തിലെ.പ്രധാനികളാണ് ഇരുവരും. കമ്പനി ഡയറക്ടര്മാരായ കോഴിക്കോട് സ്വദേശികളായ  ഹൈദരലി, ഷാജി എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരം പ്രകാരം നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്. ജലാലുദീൻ മൈ ക്ളബ് ട്രേഡേഴ്സിന്റെ സ്ഥാപകരിൽ ഒരാളാണ്. കേരളത്തിൽ നിന്നും തട്ടിപ്പിലൂടെ ലഭിച്ച 150 കോടിയിൽപരം രൂപ വിദേശത്തേക് കടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കമ്പനിക്കായി സാങ്കേതിക സഹായം നല്കുന്നയാളാണ് മൻസിഫ്. വെബ് സൈറ്റിൽ ഇടപാടുകാരുടെ വിവരങ്ങൾ ചേർക്കുന്നത് ഉൾപ്പെടെ മൻസിഫ് ആണ് ചെയ്തത്.