മംഗളൂരുവില്‍ 13കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ കൗമാരക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ 13കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ കൗമാരക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍

മംഗളുരു:(www.kasaragodtimes.com 06.04.2021) മംഗളൂരുവില്‍ 13കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ കൗമാരക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍
.ഉള്ളാള്‍ കെ സി റോഡില്‍ പബ്‌ജി കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 13 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് (45) ആണ് അറസ്റ്റിലായത്.
കെ സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിനെ കൊല്ലപ്പെട്ട നിലയില്‍ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് കണ്ടെത്തിയത്.  വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം. പബ്‌ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു.

സംഭവം നടന്ന ശേഷം വീട്ടിലെത്തിയ പ്രതി പിതാവിനോട് കൊലപാതകത്തെ കുറിച്ച്‌ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിതാവ് കൊലപാതക വിവരം പൊലീസില്‍ നിന്ന് മറച്ചു വെച്ചു, മകനെ ഒളിപ്പിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ജുവൈനല്‍ ഹോമിലേക്ക് അയച്ചു. നാട്ടുകാര്‍ പ്രതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതിയുടെ കുടുംബത്തിന് ഉള്ളാള്‍ പൊലിസ് സംരക്ഷണം നല്‍കിയിട്ടുണ്ട്.