അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ വീട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ വീട് മുനവ്വറലി ശിഹാബ് തങ്ങള്‍  സന്ദര്‍ശിച്ചു; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല

കാഞ്ഞങ്ങാട്(www.kasaragodtimes.com 26.12.2020): യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ കാസര്‍കോട് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‍മാന്‍ ഔഫിന്‍റെ വീട് സന്ദര്‍ശിച്ചു. ഔഫിന്‍റെ കൊലപാതത്തെ മുസ്‍ലീം ലീഗ് ശക്തമായി അപലപിക്കുന്നതായും കുറ്റകൃത്യത്തിലുള്‍പ്പെട്ടുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അതിൽ ഉൾപ്പെട്ട പ്രവര്‍ത്തകർക്കെതിരെ നടപടി സീകരിക്കുകയും ചെയ്തതായി മുനവ്വറലി തങ്ങള്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന ഒരു പാരമ്പര്യം മുസ്‍ലിം ലീഗിനില്ല പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കുകയും ചെയ്യില്ല.