വമ്പുകാട്ടി മുംബൈ ഡൽഹി കാപ്പിറ്റൽസിനെ നാണംകെടുത്തി വിട്ടു
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഷാർജ: പ്ലേ ഓഫിലെത്താനുള്ള നിർണായക പോരാട്ടത്തിനായി കളത്തിലിറങ്ങിയ ഡൽഹി കാപ്പിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നാണംകെടുത്തി വിട്ടു. ഡൽഹി ഉയർത്തിയ 111 റൺസിെൻറ കുഞ്ഞൻ വിജയലക്ഷ്യം 14.2 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ മുംബൈ അനായാസം നേടിയെടുത്തു. 47 പന്തിൽ 72 റൺസുമായി അടിച്ചുതകർത്ത ഇഷാൻ കിഷനാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. 13കളികളിൽ നിന്നും 18 പോയൻറുമായി മുംബൈ പോയൻറ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ 13 കളികളിൽ നിന്നും 14 പോയൻറുള്ള ഡൽഹിയുടെ േപ്ലഓഫ് സാധ്യത തുലാസിലായി. അടുത്ത മത്സരത്തിൽ പരാജയപ്പെട്ടാൽ മറ്റുടീമുകളുടെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ഡൽഹിയുടെ സാധ്യതകൾ.
ആദ്യം ബാറ്റുചെയ്ത ഡൽഹി ജസ്പ്രീത് ബുംറയുടെയും ട്രെൻറ് ബോൾട്ടിേൻറയും ( മൂന്ന് വിക്കറ്റ് വീതം) എറിഞ്ഞ അസ്ത്രങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വീഴുകയായിരുന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി ബാറ്റ്സ്മാന്മാർക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ശിഖർ ധവാൻ (0) ട്രെൻഡ് ബോൾട്ടിന് പിടികൊടുത്ത് മടങ്ങി. ബോൾട്ടിൻെറ മൂന്നാം ഓവറിൽ പൃഥ്വി ഷായും (11 പന്തിൽ 10) തിരിച്ചുകയറി. തുടർന്ന് ശ്രേയസ് അയ്യർ - റിഷഭ് പന്ത് സഖ്യമാണ് ടീമിനെ മുന്നോട്ടു നയിച്ചത്. 29 പന്തിൽ 25 റൺസെടുത്ത നായകൻ ശ്രേയസ് അയ്യറാണ് തമ്മിൽ ഭേദം. റിഷഭ് പന്ത് 24 പന്തിൽ 21 റൺസ് നേടി. എന്നാൽ സ്കോർബോർഡിന് വേഗമുണ്ടായില്ല. 11 ആം ഓവറിൽ ശ്രേയസ് പുറത്താകുമ്ബോൾ കേവലം 50 റൺസ് മാത്രമായിരുന്നു ഡൽഹിയുടെ സമ്ബാദ്യം.
രാഹുൽ ചഹറിൻെറ പന്തിൽ ഡൽഹി നായകനെ ഡികോക്ക് സ്റ്റംപു ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ മാർക്കസ് സ്റ്റോയിനിസും (3 പന്തിൽ 2) റിഷഭ് പന്തും വീണതോടെ (24 പന്തിൽ 21) ഡൽഹി അപകടം ഉറപ്പിച്ചു. ഹർഷൽ പട്ടേൽ (9 പന്തിൽ 5), ഷിമറോൺ ഹെറ്റ്മെയർ (13 പന്തിൽ 11), രവിചന്ദ്രൻ അശ്വിൻ (9 പന്തിൽ 12) എന്നിവർക്കും കാര്യമായ സംഭാവന നൽകാനുണ്ടായില്ല. സീസണിെൻറ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.