'മുഹ്സിന് പണികൊടുക്കണം'; പാനൂർ കൊലപാതകത്തിൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​ത് വാ​ട്സ്‌ആ​പ്പി​ലൂ​ടെ; മൊബൈൽ സൈബർ സെല്ലിന് കൈമാറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'മുഹ്സിന് പണികൊടുക്കണം'; പാനൂർ കൊലപാതകത്തിൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​ത് വാ​ട്സ്‌ആ​പ്പി​ലൂ​ടെ; മൊബൈൽ സൈബർ സെല്ലിന് കൈമാറി

ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത് വാ​ട്‌​സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷി​നോ​സി​ൻറെ മൊ​ബൈ​ലി​ൽ നി​ന്നു​മാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​ൻറെ സ​ഹോ​ദ​ര​ൻ മു​ഹ്‌​സി​നെ​യാ​ണ് പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. മു​ഹ്‌​സി​ന് പ​ണി​കൊ​ടു​ക്ക​ണ​മെ​ന്ന് വാ​ട്‌​സ്‌ആ​പ്പി​ലൂ​ടെ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു​ള്ള ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത് വാ​ട്‌​സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ചി​ല സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്ത നി​ല​യി​ലാ​ണ്. മൊ​ബൈ​ൽ ഫോ​ൺ സൈ​ബ​ർ സെ​ല്ല​ന് കൈ​മാ​റി. അ​തേ​സ​മ​യം, കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന 24 പ്ര​തി​ക​ൾ​ക്കാ​യി അ​ന്വ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.