കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുണ്ടംകുഴിയിൽ അമ്മയെയും മകളെയുംമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴിയിൽ നീർക്കയയിലെ ടിപ്പർ ലോറി ഡ്രൈവർ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകൾ മകൾ ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്
. നാരായണിയെ തൂങ്ങിമരിച്ച നിലയിലും മകൾ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു