കോട്ടയത്ത് സിനിമയുടെ ഓഡിഷൻ എന്ന പേരിൽ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നൂറിലേറെ പേർ

നൂറ് കണക്കിനു പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓഡിഷന് എത്തിയത്

കോട്ടയത്ത് സിനിമയുടെ ഓഡിഷൻ എന്ന പേരിൽ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നൂറിലേറെ പേർ

കോട്ടയം: ചങ്ങനാശ്ശേരിയിൽ സിനിമാ ഓഡിഷൻ എന്ന പേരിൽ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽവെച്ച് ''അണ്ണാ ഭായി'' എന്ന സിനിമയുടെ ഓഡിഷന് എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്. ഓഡിഷൻ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൂറ് കണക്കിനു പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നു.

എന്നാൽ ഹോട്ടലിൽ എത്തിയപ്പോൾ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

എ ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച് വരുത്തിയത് എന്ന് വന്നവർ പറഞ്ഞു. ചിലരിൽ നിന്നും ഇയാൾ പണം വാങ്ങിയതായും പരാതി ഉണ്ട്.