വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി മുഹമ്മദ്​ അസ്​ഹറുദ്ദീന്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി മുഹമ്മദ്​ അസ്​ഹറുദ്ദീന്‍

ബംഗളൂരു:(www.kasaragodtimes.com 26.02.2021) വിജയ്​ ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിംഗുമായി മുഹമ്മദ്​ അസ്​ഹറുദ്ദീന്‍. വിക്കറ്റ് നഷ്ടപെടുത്തതെ കളിയിൽ വെറും 38 പന്തിൽ 59 റൺസ് ആണ് അസ്​ഹറുദ്ദീന്‍ നേടിയത്. താരത്തിനെ ബാറ്റിൽ നിന്നും 3 സിക്സും 2  ഫോറും പിറന്നു. കളിയിൽ ഒരു ക്യാച്ചും നേടി. ​കര്‍ണാടകയുടെ മലയാളിതാരം ദേവ്​ദത്ത്​ പടിക്കല്‍ സെഞ്ച്വറി നേടി. ദേവ്​ദത്ത്​ പടിക്കലിന്റെ ബാറ്റിംഗ് മികവിൽ കർണാടക 9 വിക്കറ്റ് ജയം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്​ത ​കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന്​ 277 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ്​ മാത്രം നഷ്​ടത്തില്‍ ലക്ഷ്യം നേടി. 138പന്ത്​ നേരിട്ട ദേവ്​ദത്ത്​ പുറത്താകാതെ 126 റണ്‍സെടുത്തപ്പോള്‍ 84 പന്തില്‍ 86 റണ്‍സുമായി സിദ്ധാര്‍ഥും അഭേദ്യനായി നിന്നു. ആര്‍. സാമന്തിന്‍റെ (51 പന്തില്‍ 62) വിക്കറ്റ്​ മാത്രമാണ്​ കര്‍ണാടകക്ക്​ നഷ്​ടമായത്​. ദേവ്​ദത്ത്​ 13 ഫോറും രണ്ടു സിക്​സുമടിച്ചപ്പോള്‍ സിദ്ധാര്‍ഥ്​ അഞ്ചു ഫോറും മൂന്നു സിക്​സുമുതിര്‍ത്തു. പത്തോവറില്‍ 34 റണ്‍സ്​ വഴങ്ങി ജലജ്​ സക്​സേന ഒരു വിക്കറ്റെടുത്തു.

നേരത്തേ, വത്സല്‍ ഗോവിന്ദ്​ (124പന്തില്‍ 95), ക്യാപ്​റ്റന്‍ സചിന്‍ ബേബി (63 പന്തില്‍ 54), മുഹമ്മദ്​ അസ്​ഹറുദ്ദീന്‍ (38 പന്തില്‍ 59 നോട്ടൗട്ട്​) എന്നിവരുടെ അര്‍ധശതകങ്ങളാണ്​ കേരളത്തിന്​ ​പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്​. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റോബിന്‍ ഉത്തപ്പ നേരിട്ട ആദ്യപന്തില്‍ പൂജ്യത്തിന്​ പുറത്തായപ്പോള്‍, സഞ്​ജു സാംസണ്‍ മൂന്ന്​ റണ്‍സെടുത്ത്​ തിരിച്ചുകയറി.

അഞ്ചു വിക്കറ്റെടുത്ത എ. മിഥുനാണ്​ കേരളത്തെ തകര്‍ത്തത്​. ജലജ്​ (അഞ്ച്​), എം.ഡി. നിധീഷ്​ (പൂജ്യം), എസ്​. മിഥുന്‍ (13) എന്നിവര്‍ എളുപ്പം പുറത്തായി. ബേസില്‍ രണ്ടു റണ്‍സുമായി പുറത്താകാ​െത നിന്നു. അസ്​ഹറുദ്ദീന്‍ രണ്ടു ഫോറും മൂന്നു സിക്​സു​മുതിര്‍ത്തു. സചിന്‍ ബേബി രണ്ടു ഫോറും ഒരു സിക്​സുമടിച്ചപ്പോള്‍ ഏഴു ഫോറും ഒരു സിക്​സും ഉള്‍​പ്പെടുന്നതാണ്​ വത്സലിന്‍റെ ഇന്നിങ്​സ്​. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക്​ ഈ തോല്‍വി തിരിച്ചടിയായി.