മുഹമ്മദ് അസ്ഹറുദ്ധീനെ കെ.എം.സി.സി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുഹമ്മദ് അസ്ഹറുദ്ധീനെ കെ.എം.സി.സി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

ദുബൈ: ക്രിക്കറ്ററും ഐ.പി.എൽ താരവും സയ്യിദ് മുശ്താഖ് അലി ട്രോഫി ടൂർണമെന്റിൽ കേരളത്തിനു വേണ്ടി വേഗമേറിയ സെഞ്ച്വറി നേടിയ താരവുമായ മുഹമ്മദ്‌ അസ്ഹറുദ്ധീനെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ലേജന്റ് സ്റ്റാർ പുരസ്കാരം നൽകി ആദരിച്ചു. ഒരു ലക്ഷം ഇന്ത്യൻ രൂപയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്കാരം യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷൻ ഡോ: പി.എ. ഇബ്രാഹിം ഹാജി സമ്മാനിച്ചു.  കേരള ടീമിൽ ഇടം നേടിയ ശേഷം റെക്കോഡുകളുടെ പെരുമഴ തീര്ത്ത താരമായിരുന്നു മുഹമ്മദ്‌ അസ്ഹറുദ്ധീൻ. മുശ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി സെഞ്ച്വറി നേടിയ ആദ്യ താരമാണ് മുഹമ്മദ്‌ അസ്ഹറുദ്ധീൻ.
പുരസ്കാര ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ചടങ്ങിൽ എൻഎ ഹാരിസ് എം എൽ എ, യു.എ.ഇ കെ.എം സി സി ഉപദേശക വൈസ് ചെയർമാൻ യഹ് യ്യ തളങ്കര, സി എച് സെന്റർ കാസറഗോഡ് ചെയർമാൻ ലത്തീഫ്  ഉപ്പള ,അഡ്വ ബേവിഞ്ച അബ്ദുല്ല, കെ എം സി സി സംസ്ഥാന നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ,  ഇസ്മായിൽ അരു കുറ്റി ,ഹംസ തൊട്ടി, അഡ്വ സാജിദ്അബൂബക്കർ,ഹനീഫ ചെർക്കള, വ്യവസായ പ്രമുഖൻമാരായ യു.കെ യൂസഫ്,എ എ കെമുസ്തഫ
ക്രിക്കറ്റർ അസറുദ്ദീൻ  എന്നിവർ പ്രസംഗിച്ചു. ദുബായ്  കെ എം സി സി ജില്ലാ മണ്ഡലം ഭാരവാഹികൾ വ്യവസായ പ്രമുഖർ, പ്രമുഖ  വ്യ്കതികൾ  എന്നിവർ സംബന്ധിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ ഖിറാഅത്തും ജില്ലാ ട്രഷറർ ഹനീഫ ടീ ആർ നന്ദിയും പറഞ്ഞു