മൊബൈല്‍ ഫോണ്‍ ചലഞ്ച്: ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ആദ്യ ഘട്ട സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മൊബൈല്‍ ഫോണ്‍ ചലഞ്ച്: ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ആദ്യ ഘട്ട സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

ചെങ്കള (www.kasaragodtimes.com 23.07.2021):ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ചിന്റെ ആദ്യ ഘട്ട വിതരണം-
100 സ്മാർട്ട് ഫോണുകൾ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഖാദർ ബദ്‌രിയ വിതരണം ചെയ്തു.
ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓണ്ലൈൻ പഠന സൗകര്യമില്ലതെ വലയുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ,അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ,സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച തുക യിൽ നിന്നാണ് 100 സ്മാർട്ട് ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്.
വൈസ് പ്രസിഡന്റ് സഫിയ ഹാഷിം,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം ഇടനീർ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്റിയ, വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ് അൻഷിഫാ അർഷാദ്, വാർഡ് മെമ്പർമാരായ ബഷീർ എൻ എ, വേണുഗോപാലൻ, സവിത,ലത്തീഫ് സി കെ,എം ഗിരീഷ്,ചിത്രകുമാരി, ഹരീഷ് കെ, ഫരീദ അബൂബക്കർ, ഖൈറുന്നിസ സുലൈമാൻ, മിസിരിയ,ഹസീന റഷീദ്, പി ശിവ് പ്രസാദ്,സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്,റൈഹാന താഹിർ, രാഘവേന്ദ്ര, കദീജ പി, സർഫു ഷൗക്കത്ത്, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ എം,അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രൻ ജി,കൃഷ്ണ കുമാർ മാഷ് അതൃക്കുഴി,മധു മാഷ് പാണർക്കുളം,വിവിധ സ്കൂളുകളിലെ പ്രഥമഅധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു