ഉഡുപ്പിയില്‍ കശുവണ്ടി ഫാക്ടറിയിലെ എലി ശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്തു സൂക്ഷിച്ച പപ്പായ അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉഡുപ്പിയില്‍ കശുവണ്ടി ഫാക്ടറിയിലെ എലി ശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ്  വിഷം ചേര്‍ത്തു സൂക്ഷിച്ച പപ്പായ അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി(www.kasaragodtimes.com 26.10.2020) : കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാൻ ഭർത്താവ് എലിവിഷം ചേർത്ത പപ്പായ കഷണങ്ങൾ ഫാക്ടറിക്കകത്തും  വീട്ടിനകത്തും സൂക്ഷിച്ചു.  ഇതിൽനിന്ന് അബദ്ധത്തിൽ ഒരു കഷ്ണം  കഴിച്ച ഭാര്യ മരണപ്പെട്ടു.  ഉടുപ്പി താലൂക്കിലെ കുഡി ഗ്രാമത്തിലെ ദേവരഗുണ്ടയിൽ താമസിക്കുന്ന വാമൻ  നായക്കിന്റെ ഭാര്യ ശ്രീമതി(43) യാണ് വിഷം കലർന്ന പപ്പായ കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. വാമന നായക്കിന്റെ ഉടമസ്ഥതയിൽ വീടിനുസമീപം കശുവണ്ടി ഫാക്ടറി  പ്രവർത്തിക്കുന്നുണ്ട്.  ഫാക്ടറിയിൽ ഒരു ശല്യം രൂക്ഷമായതിനാൽ എലി വിഷം കലർന്ന പപ്പായ കഷണങ്ങൾ സൂക്ഷിക്കുകയായിരുന്നു. ഒക്ടോബർ  19ന് പതിവുപോലെ എലിയുടെ വിഷം കലർത്തിയ പപ്പായ പഴങ്ങൾ വീട്ടിൽ  സൂക്ഷിച്ചിരുന്നു.ഇന്നുച്ചയ്ക്ക് ശ്രീമതി വിഷം കലർന്ന പപ്പായ കഷണങ്ങൾ കഴിക്കുകയും ഒക്ടോബർ 20ന് ശ്രീമതി കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വൈകിട്ടോടെ സ്ത്രീ മരണപ്പെടുകയായിരുന്നു. മക്കൾ വിദ്യ ശ്രീയുടെ പരാതിയിൽ ഉടുപ്പി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.