മെക്‌സിക്കോയിൽ പാലം തകർന്ന് ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിൻ നിലംപതിച്ചുണ്ടായ അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മെക്‌സിക്കോയിൽ പാലം തകർന്ന് ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിൻ നിലംപതിച്ചുണ്ടായ അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: (www.kasaragodtimes.com 04.05.2021) മെക്‌സിക്കോയില്‍ മെട്രൊ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ മരിച്ചു. എഴുപതു പേര്‍ക്കു പരിക്കേറ്റു.

നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മെട്രോ ബീം തകര്‍ന്നുവീഴുകയായിരുന്നു. ട്രെയിന്‍ കടന്നുപോവുന്ന സമയത്താണ് ബീം തകര്‍ന്നത്. ട്രെയിന്‍ നേരെ താഴേ ആള്‍ക്കൂട്ടത്തിലേക്കു പതിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനാറ് അടി ഉയരത്തിലായിരുന്നു മെട്രോ പാത. ഇതിനു താഴേ ട്രെയിന്‍ വീഴുകയായിരുന്നു. റോഡിലെ മീഡിയനു മേലാണ് ട്രെയിന്‍ വീണത് എന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പോവുന്ന സമയത്ത് മെട്രോയുടെ ബീം തകരുകയായിരുന്നുവെന്ന് മേയര്‍ ഷെയിന്‍ബോം പറഞ്ഞു. ബോഗിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു വ്യക്തമായിട്ടില്ല.

മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.