ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ, അഥവാ അങ്ങനെ സംഭവിച്ചാല്‍... മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍

ട്വിറ്ററിലൂടെയായിരുന്നു താരം മെസിക്കെതിരെ രംഗത്തെത്തിയത്.

ഞാന്‍ അവനെ കാണാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ, അഥവാ അങ്ങനെ സംഭവിച്ചാല്‍... മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സിങ് താരം കാന്‍സെലോ അല്‍വാരസ്. അര്‍ജന്റീന മെക്‌സിക്കോ നിര്‍ണായക മത്സരത്തില്‍ വിജയം നേടിയ ശേഷം അര്‍ജന്റൈന്‍ ആരാധകര്‍ ഡ്രസിങ് റൂമില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ ലയണല്‍ മെസി മെക്‌സിക്കന്‍ പതാക ചവിട്ടിയെന്ന് ആരോപിച്ചാണ് അല്‍വാരസ് താരത്തിനെതിരെ ഭീഷണിയുമായെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു താരം മെസിക്കെതിരെ രംഗത്തെത്തിയത്. ‘ഞങ്ങളുടെ പതാകയും ജേഴ്‌സിയും ഉപയോഗിച്ച് അവന്‍ തറ വൃത്തിയാക്കുന്നത് കണ്ടോ?’ എന്നായിരുന്നു ഒരു ട്വീറ്റില്‍ കാന്‍സെലോ കുറിച്ചത്.