ചെറിയ പെരുന്നാൾ ദിനത്തിലെ CBSE പരീക്ഷ മാറ്റിവെച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചെറിയ പെരുന്നാൾ ദിനത്തിലെ CBSE പരീക്ഷ മാറ്റിവെച്ചു

കോഴിക്കോട്: (www.kasaragodtimes.com 05.03.2021)ചെറിയ പെരുന്നാൾ ദിനത്തിൽ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി. പുതിയ പരീക്ഷാ കലണ്ടർ പ്രകാരം മെയ് 13,14 തീയതികളിൽ പരീക്ഷ ഉണ്ടാവില്ല. മെയ് 13 ന് നിശ്ചയിച്ച 12ാം ക്ലാസ് ഫിസിക്സ് പരീക്ഷ ജൂൺ എട്ടിനും, പത്താം ക്ലാസ് മലയാളം പരീക്ഷ ജൂൺ അഞ്ചിലേക്കുമാണ് മാറ്റിവെച്ചത്

നേരത്തെ പുറത്തിറക്കിയ പരീക്ഷാ കലണ്ടർ പ്രകാരം മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടത്തുവാൻ തീരുമാനിച്ചത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം പെരുനാൾ പൊതു അവധിയാണ് . ദേശീയ കലണ്ടർ പ്രകാരം 14 നാണ് ചെറിയ പെരുനാൾ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളിൽ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാൾ വരിക. അതിനാൽ പരീക്ഷാ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി മുൻ ടൈംടേബിൾ പ്രകാരം ഉണ്ടായിരുന്നു. കോവിഡ് പശ്ചാതലത്തിൽ ഒരു ക്ലാസിൽ 12 പേരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകൾ 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.