ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ വൻ തീപിടുത്തം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ വൻ തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. ഏഴ് മാലിന്യക്കൂമ്പാരങ്ങളിൽ തീ പടർന്നിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫിസർ എ.എസ്. ജോജി പറഞ്ഞു. പത്ത് യൂണിറ്റുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

2019 ൽ മാലിന്യക്കൂമ്പാരത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ലക്ഷങ്ങൾ മുടക്കി പമ്പുസെറ്റുകളും ക്യാമറകളും ബ്രഹ്മപുരത്ത് സ്ഥാപിച്ചത്. എന്നാൽ മുൻവർഷങ്ങളിലേതുപോലെ 2020 ലും ഇത്തവണയും വേനലിന്റെ തുടക്കത്തിൽ തന്നെ ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യകൂമ്പാരത്തിൽ തീപടർന്നു.

പതിവു പോലെ തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും അതിന്റെ പരിധിക്കപ്പുറത്ത് നിന്നാണ് തീ പടർന്നത്. തീ പിടുത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടു.