അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട: പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട: പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

രാജ്യത്തെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്(ഡിജിഎച്ച്എസ്). കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഡി.ജി.എച്ച്.എസ് വരുന്നത്. റെംഡസിവര്‍ മരുന്ന് കുട്ടികള്‍ക്ക് നല്‍കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 6148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കൂടിയ മരണ നിരക്കാണിത്. ഇതോടെ മരണസംഖ്യ 3,59,676 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്ക് കോവിഡ് ബാധിച്ചു.