ബ്രസീലിലെ മാറക്കാന സ്​റ്റേഡിയം ഇനി ഫുട്​ബാൾ ഇതിഹാസം ​പെലെയുടെ പേരിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബ്രസീലിലെ മാറക്കാന സ്​റ്റേഡിയം ഇനി ഫുട്​ബാൾ ഇതിഹാസം ​പെലെയുടെ പേരിൽ

റിയോ ഡി ജനീറോ; (www.kasaragodtimes.com 11.03.2021) ബ്രസീലിനെ മാരക്കാന സ്റ്റേഡിയം ഇനി ഫുട്ബാള്‍ ഇതിഹാസം പെലെയുടെ പേരില്‍ അറിയപ്പെടും. റിയോ ഡി ജനീറോ നിയമനിര്‍മ്മാണസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ തീരുമാനമായത്. എഡ്സന്‍ അരാന്റസ് ഡോ നാസിമെന്റോ - റെയ് പെലെ സ്റ്റേഡിയം' എന്ന പേരില്‍ ഇനി അറിയപ്പെടും. റിയോ ഗവര്‍ണറുടെ അഗീകാരം കൂടി കിട്ടിയാല്‍ പേര് ഔദ്യോഗികമായി നിലവില്‍ വരും.

1969ല്‍ തന്റെ കരിയറിലെ 1000-ാം ഗോള്‍ നേടിയത് മാരക്കാന സ്റ്റേഡിയത്തിലാണ്. 1950 ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ യുറഗ്വായോടു തോറ്റതും മാരക്കാനയിലായിരുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനു വേണ്ടി ആവശ്യമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ മരിയോ ഫില്‍ഹോയുടെ പേരിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.