മംഗലാപുരം സ്‌ഫോടനം: കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനുകളിലടക്കം സുരക്ഷാ പരിശോധന കര്‍ശനമാക്കി

റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് യാത്രക്കാരുടെ ലഗേജുകളും പാര്‍സല്‍ സാധനങ്ങളും അടക്കം പരിശോധിച്ചത്.

മംഗലാപുരം സ്‌ഫോടനം: കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനുകളിലടക്കം സുരക്ഷാ പരിശോധന കര്‍ശനമാക്കി

ശനിയാഴ്ച രാത്രി മംഗലാപുരം കങ്കനാടിയിലെ ഗറോഡിയില്‍ ഓടോറിക്ഷയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനുകളിലടക്കം സുരക്ഷാ പരിശോധന കര്‍ശനമാക്കി. സ്‌ഫോടനം ഭീകര പ്രവര്‍ത്തനമാണെന്ന കര്‍ണാടക പൊലീസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിച്ച സാഹചര്യത്തിലാണ് കാസര്‍കോട്ട് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയത്.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് യാത്രക്കാരുടെ ലഗേജുകളും പാര്‍സല്‍ സാധനങ്ങളും അടക്കം പരിശോധിച്ചത്. റെയില്‍വേ എഎസ്‌ഐ പ്രകാശന്റെ നേതൃത്വത്തിലാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടന്നത്.