മംഗളൂരുവില്‍ കാണാതായ 13കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ കാണാതായ 13കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളുരു(www.kasaragodtimes.com 04.04.2021): മംഗളൂരുവില്‍ കാണാതായ 13കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഉള്ളാള്‍ കെ സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് മൂന്ന് കി മീ അകലെ കെ സി നഗറിലെ ഫലാഹ് സ്കൂളിന്റെ പിറകില്‍ നിന്ന് ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം മുതല്‍ അകീഫിനെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.