മംഗളൂരു ബന്ദർ തുറമുഖത്ത് മത്സ്യ മൊത്ത-ചില്ലറ വില്പന നിരോധിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരു ബന്ദർ തുറമുഖത്ത് മത്സ്യ മൊത്ത-ചില്ലറ വില്പന നിരോധിച്ചു

മംഗളൂറു(www.kasaragodtimes.com 04.05.2021):  ബന്ദര്‍ പഴയ തുറമുഖത്ത് മീന്‍ മൊത്ത - ചില്ലറ വില്‍പന ജില്ലാ ഭരണകൂടം നിരോധിച്ചു. മീന്‍ വാങ്ങുന്നതിനായി നിരവധി പേര്‍ എത്തുന്നത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ വി അറിയിച്ചു.

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴയും കര്‍ശന നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ പ്രദേശത്ത് അനാവശ്യമായി വരുന്നവര്‍ക്കും നടപടി നേരിടേണ്ടിവരുമെന്നും എല്ലാവരും അവരവരുടെ പ്രദേശങ്ങളിലുള്ള മാർക്കറ്റുകളിൽ  നിന്ന് മീന്‍ വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സബന്ധിച്ചു ചര്‍ച ചെയ്യാനായി ഡെപ്യൂട്ടി  കമ്മീഷണര്‍ യോഗം വിളിച്ചിരുന്നു. എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു

പ്രദേശത്ത് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടുതല്‍ ഹോം ഗാര്‍ഡുകളെയും പൊലീസിനെയും ബന്ദര്‍ പ്രദേശത്ത് വിന്യസിക്കുമെന്നും ഡെപ്യൂട്ടി  കമ്മീഷണര്‍ വ്യക്തമാക്കി.