മംഗളുരുവില്‍ വ്യാജ കറന്‍സി നോട്ടുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം പോലീസ് പിടിയില്‍ ; കാറും രണ്ടുലക്ഷത്തോളം രൂപയും കസ്റ്റഡിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളുരുവില്‍ വ്യാജ കറന്‍സി നോട്ടുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം പോലീസ് പിടിയില്‍ ; കാറും രണ്ടുലക്ഷത്തോളം രൂപയും കസ്റ്റഡിയില്‍

മംഗളൂരു(www.kasaragodtimes.com 13.10.2020) : വ്യാജ കറൻസി നോട്ടുകൾ വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ നാലംഗസംഘം ഉള്ളാൾ  പോലീസിന്റെ പിടിയിൽ.  സയ്യിദ് ഹക്കീബ്,  ഫൈസൽ ഖാൻ, മുഹമ്മദ് ജമാൻ, ഹാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സംഘം സഞ്ചരിച്ച ഹോണ്ട സിറ്റി കാർ, 5 മൊബൈൽ ഫോണുകൾ, 2.4 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.