മലയാളി യുവതി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മലയാളി യുവതി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്രായേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് റോക്കറ്റ് പതിച്ചത്

ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്. സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്.മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാര്‍ത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇനി ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരണം. കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്കലോണില്‍ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. ഇസ്രായോല്‍ പാലസ്തീന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.

Source: other media