വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി

വാഷിം​ഗ്ടണ്‍(www.kasaragodtimes.com 03.03.2021 Wednesday): മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്‍റ് ജോ ബൈഡന്‍ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്‍റിന്‍റെ ഔദ്യോഗിക യാത്രകള്‍, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങള്‍ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴില്‍ വരും. ജോ ബൈഡന്‍, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്‍റെ ചുമതല വഹിച്ചിരുന്നു. ബൈഡന്‍റെ വിശ്വസ്തനായ മജു വര്‍ഗീസ് നേരത്തെ ഒബാമ ഭരണകൂടത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ചുമതലയും മജു വര്‍ഗീസ് വഹിച്ചിരുന്നു. അഭിഭാഷകനായ മജുവിന്‍റെ മാതാപിതാക്കള്‍ തിരുവല്ല സ്വദേശികളാണ്.