പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു: മൂന്ന് പേര്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു: മൂന്ന് പേര്‍ മരിച്ചു

തിരുവണ്ണാമല: തമിഴ്‌നാട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് തകര്‍ന്ന് വീണായിരുന്നു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാലമല അരാനിയിലായിരുന്നു സംഭവം.

കാമാക്ഷി(35), മകന്‍ ഹേംനാഥ്(8), ചന്ദ്രമ്മാള്‍(60) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍ വാസിയായിരുന്നു ചന്ദ്രമ്മാള്‍. അപകടത്തിന്റെ തീവ്രതയില്‍ ഇവരുടെ വീടിന്റെ പുറം മതില്‍ ഇടിഞ്ഞു വീണാണ് ചന്ദ്രമ്മാള്‍ മരിച്ചത്.

ചായ തയ്യാറാക്കാന്‍ രാവിലെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. രാത്രിയില്‍ സിലണ്ടര്‍ ചോര്‍ന്ന് അടുക്കളയില്‍ പാചക വാതകം വ്യാപിച്ചിരുന്നു.  സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ച ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.