സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; മെയ് 08 മുതല്‍ മെയ് 16 വരെയാണ് അടച്ചിടുക

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; മെയ് 08  മുതല്‍ മെയ് 16 വരെയാണ് അടച്ചിടുക

തി​രു​വ​ന​ന്ത​പു​രം(www.kasaragodtimes.com 06.05.2021): തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്ബത് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാല്‍പ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളില്‍ ഐസിയും കിടക്കകളും വെന്‍്റിലേറ്റര്‍ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാരില്‍ നിന്ന് വരാന്‍ കാത്തിരിക്കുകയാണ്.