നിങ്ങള്‍ ഒരു ഫാമിലി എംപിവി തിരയുകയാണോ? ഇതാ മൂന്ന് പുതിയ മോഡലുകൾ

നിങ്ങള്‍ ഒരു ഫാമിലി എംപിവി തിരയുകയാണോ? ഇതാ മൂന്ന് പുതിയ മോഡലുകൾ

ഴ് സീറ്റർ ഫാമിലി കാറുകൾ അഥവാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ (MPV) ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയിൽ വളരെ ജനപ്രിയമാണ്. വലിയ വലിപ്പമുള്ള ക്യാബിൻ, ഇരിപ്പിട സൗകര്യം, പ്രായോഗികത എന്നിവയ്ക്ക് ഈ വാഹനങ്ങൾ എപ്പോഴും പ്രിയങ്കരമാണ്. നിങ്ങൾ ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കാത്തിരിക്കേണ്ട മൂന്ന് പുതിയ എംപിവികൾ ഉണ്ട്. മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ റീബാഡ്‍ജ് ചെയ്‌ത ടൊയോട്ട മോഡലായ എൻഗേജ് ജൂലൈ മാസത്തിൽ അവതരിപ്പിക്കും. 2023 അവസാനത്തോടെ ടൊയോട്ട, മാരുതി എർട്ടിഗയുടെ റീബാഡ് ചെയ്‌ത പതിപ്പായ ടൊയോട്ട റൂമിയോൺ അവതരിപ്പിച്ചേക്കും. പുതിയ തലമുറ കാർണിവലിന്റെ ലോഞ്ച് ടൈംലൈൻ കിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ ആഡംബര എംപിവി 2023 അവസാനത്തിലോ, 2024-ലോ വിൽപ്പനയ്‌ക്കെത്തുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. വരാനിരിക്കുന്ന ഫാമിലി എംപിവി മോഡലുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് നോക്കാം.

മാരുതി സുസുക്കി എൻഗേജ്
കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ പുതിയ മുൻനിര മോഡലായിരിക്കും മാരുതി സുസുക്കി എൻഗേജ്. 2.0L, 4-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ, 2.0L പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഈ എംപിവി വാഗ്ദാനം ചെയ്യുന്നത്. ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ ശക്തമായ ഹൈബ്രിഡ് പതിപ്പ് 184 ബിഎച്ച്പി കരുത്തും 23.24 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. സാധാരണ ഗ്യാസോലിൻ യൂണിറ്റ് പരമാവധി 172 bhp കരുത്ത് ഉത്പാദിപ്പിക്കുകയും 16.13kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ മോഡലായിരിക്കും ഫാമിലി കാർ. ഇതില്‍ 7-സീറ്റ് അല്ലെങ്കിൽ 8-സീറ്റ് കോൺഫിഗറേഷനിൽ ഉണ്ടായിരിക്കാം. ക്യാപ്റ്റൻ സീറ്റുകളിൽ മധ്യനിരയിലെ യാത്രക്കാരന്റെ ഓട്ടോമൻ ഫംഗ്‌ഷൻ ഉണ്ടായിരിക്കും.

ന്യൂ-ജെൻ കിയ കാർണിവൽ
നാലാം തലമുറ കിയ കാർണിവൽ ഇപ്പോൾ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്, അതിന്റെ ടെസ്റ്റ് പതിപ്പുകളിലൊന്ന് ദക്ഷിണ കൊറിയയയിൽ ക്യാമറയിൽ കുടുങ്ങി. എം‌പി‌വി ഗണ്യമായി പരിഷ്‌കരിച്ച രൂപകൽപ്പനയോടെയാണ് വരുന്നത്, പ്രത്യേകിച്ച് ഫ്രണ്ട് ഫാസിയ. പുതിയതും ലംബമായി പൊസിഷനുള്ളതുമായ ഹെഡ്‌ലാമ്പുകൾ , പരിഷ്‌ക്കരിച്ച എല്‍ഇഡി ഡിആര്‍എല്ലുകൾ, കൂടുതൽ ക്രീസുകളുള്ള പുതുക്കിയ ബോണറ്റ് എന്നിവയാണ് മോഡലിന്റെ സവിശേഷതകൾ. അതിന്റെ അലോയ് വീലുകൾ നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും, എംപിവിക്ക് വിപരീതമായ എൽ ആകൃതിയിലുള്ള, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ ലഭിക്കുന്നു. 199 ബിഎച്ച്പിയും 440 എൻഎം ടോർക്കും നൽകുന്ന ടർബോ ഡീസൽ മോട്ടോർ ഉൾപ്പെടുന്ന പുതിയ തലമുറയിലേക്ക് നിലവിലുള്ള എഞ്ചിൻ സജ്ജീകരണം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്. കാസ്റ്റ് അയേൺ ബ്ലോക്കുള്ള മുൻ യൂണിറ്റിനെ അപേക്ഷിച്ച്, അലുമിനിയം ബ്ലോക്കുള്ള പുതിയ ഓയിൽ ബർണറിന് 20 കിലോ ഭാരം കുറവാണ്.  

ടൊയോട്ട റൂമിയോൺ
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഈ വർഷം രണ്ടാം പകുതിയിൽ റൂമിയോൺ 7 സീറ്റർ ഫാമിലി കാർ അവതരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് പ്രധാനമായും റീബാഡ്ജ് ചെയ്ത മാരുതി എർട്ടിഗയാണ്, അത് ഇതിനകം ദക്ഷിണാഫ്രിക്കയിൽ വിൽപ്പനയ്‌ക്കുണ്ട്. ടൊയോട്ടയുടെ സിഗ്നേച്ചർ ബാഡ്ജോടു കൂടിയ പുതുതായി രൂപകല്പന ചെയ്ത ഗ്രിൽ പോലെയുള്ള ചില ഡിസൈൻ മാറ്റങ്ങളോടെയാണ് എംപിവി വരുന്നത്. എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി, ടൊയോട്ട റൂമിയണിന് വുഡൻ ട്രിം ഉള്ള ബ്ലാക്ക് ഇന്റീരിയർ തീം ഉണ്ട്. ഹുഡിന് കീഴിൽ, മോഡലിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള അതേ 1.5 എൽ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ സജ്ജീകരണം പരമാവധി 103 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭ്യമാണ്.