ലയണൽ മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലയണൽ മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കും

ബാഴ്സലോണ: അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന . ക്ലബുമായി രണ്ട് വര്‍ഷത്തെ കരാര്‍ കൂടി താരം ഒപ്പുവച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 2023 വരെയാകും മെസി ക്ലബ്ബില്‍ തുടരുക. ജൂണ്‍ വരെയാണ് താരത്തിന് കരാര്‍ ഉണ്ടായിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിനുള്ള സെര്‍ജിയോ അഗ്യൂറോയുടെ വരവ് ബാഴ്സയ്ക്കൊപ്പം നില്‍ക്കാന്‍ മെസിയെ പ്രേരിപ്പിച്ചിരിക്കാം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബോര്‍ഡുമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മെസി ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിഹാസ താരം ലയണല്‍ മെസി ബാഴ്സലോണയില്‍ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് പ്രസിഡന്‍്റ് യുവാന്‍ ലപോര്‍ട്ട പറഞ്ഞിരുന്നെങ്കിലും പരിശീലകന്‍ റൊണാല്‍ഡ് കോമാന്‍്റെ കാര്യത്തില്‍ ഉറപ്പുപറഞ്ഞിരുന്നില്ല . അടുത്ത ആഴ്ച കോമാനുമായി ബാഴ്സലോണ കൂടിക്കാഴ്ച നടത്തിയേക്കും.