കല്യാണ ദിനം മുസ്ലിം ലീഗ് അംഗത്വമെടുത്ത്   നവവധു. ചെർക്കളയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവം.

മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി  മെമ്പർഷിപ്പ് നൽകി

കല്യാണ ദിനം മുസ്ലിം ലീഗ് അംഗത്വമെടുത്ത്   നവവധു. ചെർക്കളയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവം.

ചെർക്കള: കല്യാണ ദിനം മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കാളിയായി നവവധു . ചെർക്കള നോർത്തിലെ കെ സി അഹമ്മദിന്റെ മകൾ  ഫാത്തിമത്ത് റമീസ നസ്റിൻ  ആണ്  കല്യാണ ദിനം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി  മെമ്പർഷിപ്പ് നൽകി.  മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള. സികെ അഹമ്മദ് അസ്മാസ് ,  ആമൂ തായൽ , കെ സി അഹമ്മദ്,  അബ്ദുൽ ഖാദർ സിദ്ദ,   സി സലീം ചെർക്കള, ബിഎ ബഷീർ  ചെർക്കള , ഉമ്പു ഹാഷിം, ജുനൈദ് അലി അനീഫ എന്നിവർ നേതൃത്വം  പങ്കെടുത്തു.